രാത്രി 12 മണിക്ക് സര്‍പ്രൈസുമായി കാര്‍ത്തിക് സൂര്യ, മഞ്ജുവിന് നല്‍കിയ പിറന്നാള്‍ സമ്മാനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 മെയ് 2023 (17:42 IST)
പാതിരാത്രി 12 മണിക്ക് ഒരു സര്‍പ്രൈസ് കൊടുത്താലോ, ഇങ്ങനെയൊരു ചിന്ത ഉണ്ടായത് കാര്‍ത്തിക സൂര്യയുടെ മനസ്സിലാണ്. സമയം ഒട്ടും കളഞ്ഞില്ല താരം അതിനുള്ള പദ്ധതികള്‍ ഇട്ടു. നടി മഞ്ജുവിനാണ് സര്‍പ്രൈസ് ഒരുക്കുന്നത്. സ്വന്തമായി ഉണ്ടാക്കിയ കേക്കുമായാണ് കാര്‍ത്തിക് സൂര്യയുടെ വരവ്. മെയ് 10നായിരുന്നു മഞ്ജുവിന്റെ ജന്മദിനം.
കേക്ക് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ എല്ലാം വാങ്ങാന്‍ പോകുന്നതടക്കം കാര്‍ത്തിക്കിന്റെ പുതിയ വ്ളോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേക്കിനായുള്ള സാധനങ്ങള്‍ എല്ലാം കൂടി വാങ്ങിയപ്പോള്‍ 7000 രൂപ വന്നെന്നും താരം പറയുന്നു.


മൂക്കുത്തി ഭയങ്കര ഇഷ്ടമായ മഞ്ജുവിന് നല്ലൊരു ഡയമണ്ട് മൂക്കുത്തിയും കാര്‍ത്തിക് വാങ്ങി നല്‍കുന്നുണ്ട്. അത് മഞ്ജുവിന് ഇഷ്ടപ്പെടുകയും ചെയ്തു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :