അനുബന്ധ വാര്‍ത്തകള്‍
- ഒന്നൂടെ സുന്ദരിയായി അനുമോള്‍, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
- ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സൗദി വെള്ളക്ക, സംവിധായകന്റെ കുറിപ്പ് വായിക്കാം
- 'സൗദി വെള്ളക്ക'സംവിധായകന്റെ അടുത്ത പടം,ഉര്‍വശി തിയേറ്റേഴ്സുമായി ഒരിക്കല്‍ കൂടി കൈകോര്‍ത്ത് തരുണ്‍ മൂര്‍ത്തി
- ചിരി അഴകില്‍ അനുമോള്‍, സാരിയിലുള്ള നടിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
- സെറ്റ് മുണ്ടുടുത്ത് ക്ഷേത്രദര്‍ശനം, മലയാളി പെണ്ണായി അനുമോള്‍
അഭിമാന നിമിഷം,ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി സൗദി വെള്ളക്ക,സന്തോഷം പങ്കുവെച്ച് നടി നില്‍ജ
സൗദി വെള്ളക്ക ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ആയി തെരഞ്ഞെടുത്തതിലുള്ള സന്തോഷം പങ്കുവെച്ച് നില്‍ജ. ഇതൊരു അഭിമാന നിമിഷമാണെന്ന് നടി പറയുന്നു.
'അഭിമാന നിമിഷം Newyork Indian Film Festival ല്‍ Bestttt Film ആയി സൗദി വെള്ളക്ക തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അതിയായ സന്തോഷമാണ്.. നല്ല സിനിമയുടെ ഭാഗമാകുക എന്നത് ഭാഗ്യവും കൂടിയാണ് .
സൗദി വെള്ളക്ക കുടുംബം എന്നും പ്രിയപ്പെട്ടത്.Thank you തരുണ്‍ ചേട്ടാ for the wonderful opportunity and ഞങ്ങളെ എല്ലാം ചേര്‍ത്ത് പിടിച്ച് കൊണ്ട് പോണതിന്.. ഒത്തിരി സ്‌നേഹം..',-നില്‍ജ കുറിച്ചു.
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തേര് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.