കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 14 ജൂലൈ 2022 (10:48 IST)
മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ നടി ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറി. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് ആരാധകര്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. അത്രയ്ക്ക് ശക്തമായ ഒരു കഥ മാത്രമായിരുന്നു ഫിദ. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
'ആ സംഭാഷണം അക്ഷരാര്‍ത്ഥത്തില്‍ എന്റെ ജീവിതത്തെ മാറ്റിമറിച്ചു, ഞാന്‍ സത്യം ചെയ്യുന്നു! പ്രത്യാശയുള്ളവനാണെന്ന് അദ്ദേഹത്തിന് എന്നെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.'-ലിയോണ കുറച്ചു. ലൈഫ് ചെയ്ഞ്ചിങ് കോണ്‍വര്‍സേഷന്‍സ് എന്ന ഹാഷ് ടാഗില്‍ ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.