1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Vijayanagaram Kuruppam

ഹോസ്റ്റൽ മുറിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥി മരിച്ചു

Death
വിജയനഗരം: ഹോസ്റ്റൽ മുറിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥി മരിച്ചു. ആന്ധ്രാ പ്രദേശിലെ കുറുപ്പം സർക്കാർ സോഷ്യൽ വെൽഫെയർ ബോയ്സ് ഹോസ്റ്റൽ മുറിയിൽ വച്ചായിരുന്നു പാമ്പുകടിയേറ്റു എട്ടാം ക്ലാസ് വിദ്യാർത്ഥിയായ രഞ്ജിത്ത് കുമാർ മരിച്ചത്. മറ്റു രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം അർധരാത്രിയോടെ മൂവരും ഉറങ്ങിക്കിടക്കുന്നതിനിടെ വിഷപ്പാമ്പ് കടിക്കുകയായിരുന്നു. അപാകം ഉണ്ടായ ഉടൻ തന്നെ ഇവരെ പർവ്വതിപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും രഞ്ജിത് കുമാർ മരിച്ചിരുന്നു.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഗൃഹനാഥൻ വീട്ടിനുള്ളിൽ മരിച്ചതിൽ ദുരൂഹത