GOAT: വിജയ്ക്കൊപ്പം പ്രഭുദേവയും പ്രശാന്തും? വെങ്കട്ട് പ്രഭു... എന്നടാ പണ്ണ പോറെ..

GOAT Vijay,Vijay movie,Venkat prabhu
അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ജനുവരി 2024 (13:25 IST)
ലിയോ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ദളപതി വിജയ് നായകനായെത്തുന്ന സിനിമയാണ് ദ ഗോട്ട്. അജിത്തിന് മങ്കാത്തയും സിലമ്പരസിന് മാനാടും സമ്മാനിച്ച വെങ്കട് പ്രഭു വ്യത്യസ്തമായ സിനിമയായിരിക്കും ദളപതി വിജയിനായും സമ്മാനിക്കുക എന്നത് ഉറപ്പാണ്. ഇത് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുള്ള പോസ്റ്ററുകള്‍. ഇപ്പോഴിതാ സിനിമയുടേതായി പുറത്തുവിട്ട പുതിയ പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്.

വിജയ്ക്ക് ഒപ്പം നടന്മാരായ പ്രശാന്ത്. അജ്മല്‍, പ്രഭുദേവ എന്നിവരാണ് പോസ്റ്ററിലൂള്ളത്. നാല്‍വര്‍ സംഘം തോക്കുമേന്തി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റര്‍ ടൈം ട്രാവല്‍ സൂചനകളാണ് തന്നിരുന്നതെങ്കില്‍ നിലവിലെ പോസ്റ്റര്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അതിനാല്‍ തന്നെ വിജയുടെ ആരാധകരെല്ലാം ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥയിലാണ്.

വിജയുടെ കരിയറിലെ 68മത് സിനിമയായാണ് ഗോട്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരുങ്ങുനത്. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ് സിനിമയുടെ ശരിക്കുമുള്ള പേര്‍. 2023 നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. മീനാക്ഷി ചൗധരി,സ്‌നേഹ,ലൈല,ജയറാം,പ്രേം ജി,പാര്‍വതി നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാനതാരങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :