'ദളപതി 66' റിലീസ് ദീപാവലിക്ക്, വിജയിന്റെ നായികയായി രശ്മിക

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (12:03 IST)

വിജയ് തിരക്കുകളിലാണ്. ആരാധകര്‍ക്ക് ഈ വര്‍ഷം തന്നെ വിജയുടെ ഒരു ചിത്രം കൂടി കാണാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കും.സോഷ്യല്‍ മെസേജുള്ള ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
2022 ദീപാവലിയിലോ 2023 സംക്രാന്തിയിലോ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ദില്‍ രാജു നേരത്തെ പറഞ്ഞിരുന്നു.രശ്മിക മന്ദാനയാണ് നായിക.

വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :