രശ്മിക മന്ദാന ചെന്നൈയിലെത്തി, ദളപതി 66-ന്റെ പൂജ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (11:56 IST)

കഴിഞ്ഞ ദിവസം രശ്മിക മന്ദാന 26-ാം ജന്മദിനം ആഘോഷിച്ചു.ദളപതി 66 ന്റെ പൂജയില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 5 ന് രാത്രിയോടെ നടി ചെന്നൈയിലെത്തി. ദളപതി 66 ന്റെ പൂജ ഇന്ന് ചെന്നൈയില്‍ നടക്കുമെന്നാണ് വിവരം.
ഏപ്രില്‍ 5 ന് രാത്രി ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ദളപതി 66 സോഷ്യല്‍ മെസേജുള്ള ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണ്. ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കും. 2022 ദീപാവലിയിലോ 2023 സംക്രാന്തിയിലോ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ദില്‍ രാജു നേരത്തെ പറഞ്ഞിരുന്നു.
വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :