കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ അടുത്ത ബിഗ് ബജറ്റ് ചരിത്രത്തില്‍ വിജയ് സേതുപതിയും ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (09:56 IST)

പത്തോളം സിനിമകളാണ് വിജയ് സേതുപതിയുടെതായി ഒരുങ്ങുന്നത്. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയ അദ്ദേഹത്തിനു മുന്നിലേക്ക് നിരവധി ചിത്രങ്ങളും വരുന്നുണ്ട്. ആ കൂട്ടത്തില്‍ തെലുങ്കില്‍ നിന്ന് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഫര്‍ നടനെ തേടി എത്തിയിട്ടുണ്ട് എന്നാണ് വിവരം. കെജിഎഫ് സംവിധായകന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കും.

ജൂനിയര്‍ എന്‍ ടി ആറിന്റെ ജന്മദിനത്തിലായിരുന്നു പ്രശാന്ത് നീല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഈ ചിത്രത്തിലേക്ക് വിജയസേതുപതി എത്തും എന്നാണ് കേള്‍ക്കുന്നത്.

'സായ് റാ നരസിംഹ റെഡ്ഡി' എന്ന ചിരഞ്ജീവിചിത്രത്തിലൂടെയാണ് വിജയ് സേതുപതി തെലുങ്ക് സിനിമയിലേക്കുള്ള തന്റെ വരവ് അറിയിച്ചത്.'ഉപ്പേന' എന്ന റൊമാന്റിക് തെലുങ്ക് ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു.

മാനഗരത്തിന്റ റീമേക്കിലൂടെ ബോളിവുഡിലേക്കും വിജയ് സേതു പതിയുടെ പേര് എത്തും.സന്തോഷ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :