ജോണ്‍സി ഫെലിക്‍സ്|
Last Modified ബുധന്‍, 16 ജൂണ്‍ 2021 (22:21 IST)
തമിഴ് സൂപ്പർതാരം ദളപതി വിജയ് നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമ ഒരേ സമയം തമിഴിലും ചിത്രീകരിക്കുന്നുണ്ട്.
ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. വിജയുടെ ജന്‍മദിനമായ ജൂണ്‍ 22ന് ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
100 കോടി രൂപയാണ് വിജയ്‌ക്ക് ഈ സിനിമയുടെ പ്രതിഫലമായി നിശ്‌ചയിച്ചിരിക്കുന്നത്. 10 കോടി രൂപ വിജയ്ക്ക് അഡ്വാന്‍സ് നല്‍കി ഡേറ്റ് ഉറപ്പിച്ചതായാണ് വിവരം.
അതേസമയം, ജൂണ്‍ 22ന് തന്നെ വിജയ് - നെല്‍സണ്‍ ചിത്രത്തിന്‍റെ പേരും പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.