കൊവിഡ് പ്രതിസന്ധി, 25 ലക്ഷം രൂപ ധനസഹായവുമായി വിജയ് സേതുപതി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (15:00 IST)

രാജ്യം കോവിഡിനെതിരെ പോരാടുകയാണ്. ഈ വിഷമ കാലഘട്ടത്തിലും പ്രതീക്ഷയേകുന്ന വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍നിന്ന് വരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിജയ് സേതുപതി ധനസഹായവുമായി എത്തി. 25 ലക്ഷം രൂപയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നടന്‍ കൈമാറിയത്.

സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് വിജയ് സേതുപതി തുക കൈമാറിയത്.മെയ് 17 ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ രജനി സംഭാവന ചെയ്തിരുന്നു. എം കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് തുക കൈമാറിയത്.ഒരു കോടി രൂപ സൂര്യയും കാര്‍ത്തിയും പിതാവ് ശിവകുമാറും ചേര്‍ന്ന് നല്‍കിയിരുന്നു.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും കുടുംബവും ഒരു കോടി രൂപ നല്‍കി. അജിത്ത്, വിക്രം, ശിവ കാര്‍ത്തികേയന്‍, ജയം രവി തുടങ്ങിയവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :