1. വിനോദം
  2. സിനിമ
  3. അണിയറ
  4. Ottu movie first look poster

കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമി, ത്രില്ലര്‍ ചിത്രം ഒറ്റ് വരുന്നു, ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഒറ്റ്. സിനിമയുടെ പോസ്റ്റര്‍ ലുക്ക് പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. ഇരുവരുടെയും കഥാപാത്രത്തിന്റെ സ്വഭാവം ഏകദേശം വ്യക്തമാകുന്നതാണ് പോസ്റ്റര്‍ . 
 
സ്‌റ്റൈലിഷായി നടന്നുവരുന്ന നടന്മാരെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ഇതുവരെയും കാണാത്ത ഒരു കുഞ്ചാക്കോബോബന്‍ കഥാപാത്രമായിരിക്കും ഇത്. ശ്രദ്ധേയമായ വേഷത്തിലാകും അരവിന്ദ് സ്വാമിയും പ്രത്യക്ഷപ്പെടുക.
 
 ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്-മലയാളം ഭാഷകളിലായാണ് റിലീസ് ചെയ്യുക. ബോളിവുഡ് താരം ജാക്കി ഷറോഫും സിനിമയിലുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലും മംഗലാപുരത്തുമായാണ് നടന്നത്.രണ്ടഗം എന്നാണ് തമിഴിലെ ടൈറ്റില്‍.എസ് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തും',അല്‍ഫോണ്‍സ് പുത്രന് ഉറപ്പുനല്‍കി കമല്‍ ഹാസന്‍