1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tamannaah about her fear

'ഓര്‍മ നഷ്ടമാവുന്നതില്‍ പേടി'; വെളിപ്പെടുത്തലുമായി തമന്ന

Tamannaah about her fear 'ഓര്‍മ നഷ്ടമാവുന്നതില്‍ പേടി'; വെളിപ്പെടുത്തലുമായി തമന്ന
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. തന്റെ ഏറ്റവും വലിയ ഭയത്തെ കുറിച്ച് തമന്ന തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
 
ഓര്‍മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന പറയുന്നത്. മുംബൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ താരം ഇടവേളയില്‍ ആരാധകരുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളെ കുറിച്ചും താരം സംസാരിച്ചിട്ടുണ്ട്.
 
നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമന്ന ട്വീറ്റ് ചെയ്തു.
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തട്ടത്തിന്‍ മറയത്തിലെ ഉമ്മച്ചിക്കുട്ടി ഇപ്പോള്‍ ഇങ്ങനെ; ഇഷ തല്‍വാറിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം