'എല്ലാം കാണാം',മോശം കമന്റിന് നടി മാളവികയുടെ മറുപടി

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 6 ജൂലൈ 2022 (11:18 IST)
മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ആണെങ്കിലും മാളവിക മേനോന്‍ അത് ചെയ്യുവാന്‍ മടി കാട്ടാറില്ല.മോഹന്‍ലാലിന്റെ ആറാട്ട്, മമ്മൂട്ടി ചിത്രം പുഴു, സിബിഐ 5 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ പാപ്പന്‍ റിലീസിനായി കാത്തിരിക്കുകയാണ് നടി.A post shared by Parakkat Nature Resort Munnar (@parakkatnatureresortmunnar)

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷോട്ടുകള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ മാളവിക പങ്കുവെച്ച ഒരു ചിത്രവും അതിനു താഴെ വന്ന കമന്റും അതിന് നടി നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

അടിയില്‍ എന്തെങ്കിലും ഇട്ടുകൂടെ എല്ലാം കാണാമെന്നായിരുന്നു ആ കമന്റ്. ഇതിന് മറുപടി നല്‍കി മാളവിക.

അത് കണ്ണിന്റെ കുഴപ്പമാണ് എന്നാണ് താരം മറുപടി നല്‍കിയത്. വൈകാതെ തന്നെ താരത്തിന്റെ മറുപടിയും ചിത്രത്തിന് താഴെ വന്ന കമന്റ് വൈറലായി മാറി. മാളവികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് ഇതിനുമുമ്പും മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :