ട്രെഡീഷണൽ സാരിയിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ജൂലൈ 2022 (21:36 IST)
ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ താരമാണ് അനുമോൾ. നിഷ്കളങ്കമായ സംസാരം കൊണ്ട് മലയാളികളെ കയ്യിലെടൂത്ത താരത്തിൻ്റെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

വെള്ളനിറത്തിലുള്ള
ട്രെഡീഷണൽ സാരിയിൽ അതിസുന്ദരിയായുള്ള തൻ്റെ ചിത്രങ്ങൾ താരം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. സാരിയിലുള്ള താരത്തിൻ്റെ ചിത്രങ്ങൾക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :