ഗംഭീര തിരിച്ചുവരവിനൊരുങ്ങി ഗോവിന്ദ് പത്മസൂര്യ,'ക്രിസ്റ്റഫര്‍ കൊളംബസ്' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ജൂണ്‍ 2021 (09:52 IST)

നടനും അവതാരകനുമായ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍ കൊളംബസ്. ഒരു ഇടവേളയ്ക്ക് ശേഷം നടന്‍ തിരിച്ചെത്തുന്ന സിനിമയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ വേഷത്തിലാണോ അഭിനയിക്കുന്നത് എന്നാണ് ആരാധകര്‍ ഭാഗത്തു നിന്ന് ഉയരുന്ന ചോദ്യം.

പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോണ ജോയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.ജിപിയുടെ സഹോദരിയായാണ് കുമ്പാരീസ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട റോണ അഭിനയിക്കുന്നത്.ഫാബിന്‍ വര്‍ഗീസും പ്രശാന്ത് ശശിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.ബിഗ് ജെ ഇന്റര്‍നാഷണല്‍ ലിമിറ്റഡാണ് സിനിമ നിര്‍മ്മിക്കുന്നത്. വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് കേള്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :