1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Surya praises kamal hassan

ഹൈസ്‌കൂൾ ഡ്രോപ്പ് ഔട്ട് ആണെങ്കിലും അദ്ദേഹത്തിന് 8 ഭാഷ അറിയാം: സൂപ്പർതാരത്തെ പുകഴ്ത്തി സൂര്യ

Surya praises kamal hassan
കങ്കുവ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ സംബന്ധിച്ച തിരക്കിലാണ് നടൻ സൂര്യ. പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളിൽ കമൽ ഹാസനെ കുറിച്ച് സൂര്യ നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. തന്റെ വിജയത്തിലും തോൽവിയിലും ചേർത്തുപിടിക്കുന്ന ആളാണ് കമൽ ഹാസനെന്ന് സൂര്യ പറയുന്നു. 
 
സിനിമയുടെ എല്ലാ മേഖലകളെ കുറിച്ചും അദ്ദേഹത്തിന് വളരെ വലിയ അറിവാണെന്നും അദ്ദേഹം തന്റെ ഇൻസ്പിരേഷൻ ആണെന്നും സൂര്യ പറയുന്നു. സ്‌കൂൾ ഡ്രോപ്പ് ഔട്ട് ആയ കമൽ ഹാസന് എട്ട് ഭാഷകളിൽ സംസാരിക്കാനറിയാം എന്നാണ് സൂര്യ ചൂണ്ടിക്കാട്ടുന്നത്. നിവിൻ എ.ഐയെ കുറിച്ചുള്ള കോഴ്സ് പഠിക്കുന്നതിനായി കമൽ ഹാസന് യു.എസ്സിൽ ആണുള്ളത്. സിനിമയോടുള്ള കമൽ ഹാസന്റെ പാഷൻ എല്ലാവർക്കും ഒരു പാഠമാണെന്ന് സൂര്യ പറയുന്നു.
 
അതേസമയം, കൈതിയുടെ രണ്ടാം ഭാഗത്തില്‍ റോളക്‌സ് ഉണ്ടാകുമെന്നും കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞിരുന്നു. ശിവ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ സൂര്യയുടെ കങ്കുവ.നവംബര്‍ 14-ന് തിയേറ്ററുകളിലെത്തുന്നുണ്ട്.
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
ആട്ടം സിനിമയിലെ നായിക അനുഭവിച്ചത് തന്നെ ഞാനും അനുഭവിച്ചു: സാന്ദ്ര തോമസ്