സുരേഷ് ഗോപിയുടെ മകനായി വിജയ് ? സംവിധാനം പുരി ജഗന്നാഥ് !

കെ ആർ അനൂപ്| Last Updated: തിങ്കള്‍, 30 നവം‌ബര്‍ 2020 (13:54 IST)
അന്യഭാഷാ സിനിമകളിൽ തൻറെതായ ഒരു ഇടം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. വിക്രം നായകനായ 'ഐ' ആണ് നടൻ ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം. വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപി അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

പുരി ജഗൻനാഥ് സംവിധാനംചെയ്യുന്ന ഫൈറ്ററിൽ മലയാളത്തിൻറെ ആക്ഷൻ കിംഗ് സുരേഷ് ഗോപി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ നടനുമായുള്ള അടുത്ത വൃത്തങ്ങൾ പുറത്തുവരുന്ന ഈ റിപ്പോർട്ടുകൾ തള്ളി. ഈ ചിത്രത്തിൻറെ അണിയറപ്രവർത്തകരുമായി യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന്
സുരേഷ് ഗോപി ടീം ട്വിറ്ററിലൂടെ വ്യക്തമാക്കി.

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഒടുവിലായി അഭിനയിച്ചത്. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവൽ' റിലീസിനായി കാത്തിരിക്കുകയാണ്. 'ഒറ്റക്കൊമ്പൻ' അണിയറയിൽ ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :