"സിംഗിൾ ആണേ..." പുതിയ വെളിപ്പെടുത്തലുമായി വിജയ് !

കെ ആര്‍ അനൂപ്| Last Modified ശനി, 14 നവം‌ബര്‍ 2020 (14:56 IST)
അടുത്തിടെ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തൻറെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്
വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.

നിലവിൽ താൻ സിംഗിൾ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ്. സമാന്തയുടെ ഒരു ഷോയിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. താനൊരു റിബൽ ആണെന്നും താരം വ്യക്തമാക്കി.

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള യുവതാരങ്ങളിൽ ഒരാളാണ് ഇന്ന് വിജയ്. നടൻറെ അടുത്ത റിലീസ് ഫൈറ്റർ ആണ്. തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ചിത്രീകരിച്ച പുരി ജഗന്നാഥാണ് സംവിധാനം ചെയ്യുന്നത്. അനന്യ പാണ്ഡെ നായികയായെത്തുന്ന ചിത്രം 2021ൽ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :