മരണമാസ് ‘കാവല്‍’, തമ്പാന്‍ തകര്‍ക്കും; ബോക്‍സോഫീസ് രാജാവാകാന്‍ സുരേഷ്‌ഗോപി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (13:58 IST)
ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കാവൽ'. തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. തമ്പാനായി സുരേഷ് ഗോപി ഇരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്. കാലിന്മേൽ കാൽ കയറ്റി വെച്ച് അടിപൊളി ലുക്കിലാണ് സുരേഷ് ഗോപി.

ചിത്രം 2021ൽ റിലീസ് ചെയ്യുവാനാണ് പദ്ധതിയിടുന്നത്. സുരേഷ് ഗോപിക്കൊപ്പം രണ്‍ജിപണിക്കറും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നിതിൻ രണ്‍ജിപണിക്കരാണ് കാവല്‍ തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :