വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 22 നവംബര്‍ 2020 (13:19 IST)
കൊച്ചി: ബിനീഷ് കോടിയെരി മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സംഭവത്തിൽ താരസംഘടനയായ
അമ്മ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി. കേസിൽ കുറ്റവാളി ആരെന്ന് നിയമം തെളിയിയ്ക്കട്ടെ എന്നും അതിന് ശേഷം തീരുമാനം കൈക്കൊള്ളുന്നതാണ് ഉചിതം എന്നും സുരേഷ്ഗോപി പറഞ്ഞു.
തിടുക്കപ്പെട്ട് അമ്മയിൽനിന്നും ഉണ്ടയിട്ടുള്ള പല തീരുമാനങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും തീരുമാനം തിരുത്തേണ്ട സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ എത്തുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല, അന്വേഷണം പൂർത്തിയായ ശേഷം ഉചിതമായ തീരുമാനം കൈക്കൊണ്ടാൽ മതിയാകും എന്നും സുരേഷ് ഗോപി പറഞ്ഞു.