1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Suresh kumar confirmed keerthy suresh's marriage news

'പ്ലസ് ടു പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം': വിവാഹ വാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ

Keerthy
നടി കീർത്തി സുരേഷിന്റെ വിവാഹ വാർത്ത സ്ഥിരീകരിച്ച് പിതാവ് സുരേഷ് കുമാർ. അടുത്ത മാസം വിവാഹം ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. ആന്റണി തട്ടിൽ ആണ് വരൻ. പതിനഞ്ചുവർഷമായി ആന്റണിയുമായി കീർത്തി പ്രണയത്തിലാണ്. ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനാണ് ആൻ്റണി. വീട്ടുകാരുടെ ആശീർവാദത്തോടെയാകും വിവാഹം.
 
രണ്ട് മത വിശ്വാസം വിവാഹത്തിന് തടസമാകുമെന്ന ആശങ്ക ഉണ്ടായിരുന്നു. ക്ഷേത്രദർശനം നടത്തുന്ന ആന്റണിക്ക് കീർത്തി മതം മാറണമെന്നില്ല. വിവാഹം മതപരമായ ചടങ്ങാകില്ല. ഇനി അഥവാ അങ്ങനെ ഉണ്ടെങ്കിൽ തന്നെ രണ്ട് മതവിഭാഗത്തിനും തുല്യ പരിഗണന നൽകുന്ന വിധത്തിൽ ആയിരിക്കും വിവാഹം എന്നാണ് സൂചന. ആന്റണിയും സുരേഷ് കുമാറും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ് എന്ന് അദ്ദേഹം പറയുന്നു. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസാണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക' എന്നാണ് സുരേഷ് കുമാർ പറയുന്നത്. 
അടുത്ത ലേഖനം
പേടിപ്പിച്ച് ചിരിപ്പിക്കാൻ 'ഹലോ മമ്മി' ഇന്ന് മുതൽ തിയേറ്ററുകളിൽ