1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Hello mummy from today onwards

പേടിപ്പിച്ച് ചിരിപ്പിക്കാൻ 'ഹലോ മമ്മി' ഇന്ന് മുതൽ തിയേറ്ററുകളിൽ

Hello Mummy
വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ‘ഹലോ മമ്മി’ ഇന്ന് റിലീസ് ആകും. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ‌. എസ് എന്നിവരാണ് നിർമ്മാതാക്കൾ.
 
ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന കഥാപാത്രമായിട്ടാണ് ഇത്തവണ എത്തുന്നത്. കോമഡിക്കും സസ്‌പെൻഷനും പ്രാധാന്യമുള്ള ചിത്രത്തിൽ വ്യത്യസ്തമായ അഭിനയമാണ് ഐശ്വര്യ കാഴ്ച വെച്ചിരിക്കുന്നത്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.
 
‘മായാനദി’ താരത്തിന്റെ രണ്ടാമത്തെ സിനിമയാണ്. ദുൽഖർ സൽമാൻ, നിവിൻ പൊളി, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരുടെ നായികയായി ഐശ്വര്യ നിറഞ്ഞാടി. ദുൽഖർ സൽമാൻ നായകനായെത്തിയ ‘കിംഗ് ഓഫ് കൊത്ത’യാണ് നദിയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. ഇതിനിടയിൽ തമിഴിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. കമൽ ഹാസൻ നായകനാകുന്ന തഗ് ലൈഫിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
'പ്ലസ് ടു പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം': വിവാഹ വാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ