ജനഗണമനയിലെ വില്ലന്‍ പ്രൊഫസര്‍, ജീവിതത്തിലെ കട്ട സപ്പോര്‍ട്ടര്‍ ഭാര്യയ്‌ക്കൊപ്പം ദിലീപ് മേനോന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 മെയ് 2022 (09:02 IST)

ജനഗണമനയിലെ നായകന്മാരോളം ശ്രദ്ധിക്കപ്പെട്ട വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ദിലീപ് മേനോനെ സിനിമാപ്രേമികള്‍ മറന്നുകാണില്ല. ഉന്നത വിദ്യാഭ്യാസത്തിന് ജാതിയുടെയും നിറത്തിന്റെയും അളവുകോല്‍ സ്വയം സൃഷ്ടിച്ച് വിദ്യാര്‍ത്ഥികളെ മാനസികമായി തളര്‍ത്തുന്ന പ്രൊഫസര്‍ വൈദര്‍ശന്‍. തന്റെ ജീവിതത്തിലെ കട്ട സപ്പോര്‍ട്ടര്‍ എന്നാണ് ഭാര്യയെ ദിലീപ് മേനോന്‍ വിശേഷിപ്പിക്കുന്നത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ കാണാം.A post shared by Dileep Menon (@dileepmenon_k)

സെന്റ് അലോഷ്യസ് കോളേജിന് ഇന്റര്‍സോണ്‍ നാടക മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ദിലീപ് മേനോന്‍. ലങ്കാലക്ഷ്മി എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ രാവണന്‍ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
നിരവധി നാടകങ്ങളിലൂടെ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന് ലഭിച്ച ജനഗണമനയിലെ പ്രൊഫസര്‍ വേഷം തുടക്കം മാത്രം. സിനിമയില്‍ അഭിനയ സാധ്യതയുള്ള പുതിയ കഥാപാത്രങ്ങള്‍ക്കായി ദിലീപ് മേനോനും ആരാധകരും കാത്തിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :