റെയ്‌നാ തോമസ്|
Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (11:59 IST)
സിനിമാത്തിരക്കുകള്‍ക്കിടെയിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് മോഹന്‍ലാല്‍. തികഞ്ഞ ഭക്ഷണപ്രിയനായ അദ്ദേഹത്തെക്കുറിച്ച് പലപ്പോഴും അടുത്ത സുഹൃത്തുകളെല്ലാം തന്നെ മനസ് തുറക്കാറുണ്ട്. ഭക്ഷണ പ്രിയന്‍ മാത്രമല്ല. നല്ലൊരു ഷെഫ് കൂടിയാണ് താരമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.രാത്രി അത്താഴത്തിനായി ലാലേട്ടനും ഭാര്യയും തന്നെ ക്ഷണിച്ചതിന്റെ സന്തോഷമാണ് സുപ്രിയ മേനോന്‍ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.
സുപ്രിയയുടെ പോസ്റ്റിന് പിന്നാലെ എന്തായിരുന്നു ലാലേട്ടന്‍ ഉണ്ടാക്കി തന്നതെന്ന് ആരാധകര്‍ തിരക്കിയിരുന്നു. അദ്ദേഹം നല്ല കുക്കാണോ? എന്ന ആരാധകന്റെ ചോദ്യത്തിന് അതെ, മോഹന്‍ലാല്‍ എന്ന നടനോളം തന്നെ പാചകത്തിലും അദ്ദേഹം മികവു പുലര്‍ത്തുന്നു എന്നായിരുന്നു സുപ്രിയയുടെ മറുപടി. നാടന്‍ ചെമ്മീന്‍. കണവ പൊരിച്ചത്. ഉണക്കമീന്‍ തുടങ്ങി സ്വാദിഷ്ടമായ നിരവധി വിഭവങ്ങളാണ് അദ്ദേഹം ഉണ്ടാക്കി തന്നതെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.