എമ്പുരാനിൽ സഞ്ജെയ് ദത്ത് ? മോഹൻലാൽ സഞ്ജെയ് ദത്ത് കൂടിക്കാഴ്ച തരംഗമാകുന്നു !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2019 (11:57 IST)
മലയാളത്തിന്റെ സ്വന്തം മോഹൻലാലും, ബോളിവുഡിന്റെ മുന്നഭായ് സഞ്ജെയ് ദത്തും കൂടിക്കാഴ്ച നടത്തിയതാണ് ഇപ്പോൾ ലോകത്തും, സാമൂഹ്യ മാധ്യമങ്ങളിലും ചൂടേറിയ ചർച്ചക്ക് വഴി വച്ചിരിക്കുന്നത്. പങ്കുവച്ച ചിത്രം അരാധകർ ഏറ്റെടുത്തുകഴിഞ്ഞു ഒപ്പം ഒരുപാട് ചോദ്യങ്ങളും ഉയരുന്നു.

ഇന്ത്യൻ സിനിമയിലെ രണ്ട് വമ്പൻമരുടെ കൂഴിക്കാഴ്ചക്ക് പിന്നിൽ എന്ത് ? എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇരുവരും ഒന്നിച്ചഭിനയിക്കുന്നു എന്നാണ് ഇതിനോടകം പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരാധകരും ഇത് എറെ ആഗ്രഹിക്കുന്നുണ്ട്. 'ബിഗ്‌ബ്രദർ വിത്ത് മുന്നാഭായ്' എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇതോടെ മോഹൻലാലിനെ നായാകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ്‌ബ്രദർ എന്ന സിനിമയിൽ സഞ്ജയ് ദത്തും വേഷമിടുന്നുണ്ടോ എന്നുപോലും ആരാധകർ സംശയിക്കുന്നുണ്ട്.

മലയാളത്തിൽ തരംഗമായ ലൂസിഫറിന്റെ രണ്ടാംഭാഗം എമ്പുരാനിൽ സഞ്ജെയ് ദത്ത് വേഷമിട്ടേക്കും എന്നും ഇക്കാര്യം ചർച്ച ചെയ്യാൻ വേണ്ടിയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് എന്നുമാണ് മറ്റു ചില റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും ഒരു സ്ഥിരീകരണവും വന്നിട്ടില്ല. ആരാധകരുടെ ആഗ്രഹങ്ങളാണ് പല റിപ്പോർട്ടുകൾക്കും പിന്നിൽ. കെജിഎഫിന്റെ രണ്ടാംഭാഗമായ കെജിഎഫ് 2യിലാണ് സഞ്ജെയ് ദത്ത് ഇപ്പോൾ അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :