മോഹൻലാലിന്റെ ആ വലിയ മാറ്റത്തിനു പിന്നിൽ മമ്മൂട്ടി, ആരും അറിഞ്ഞില്ല: ഫാസിൽ

മമ്മൂട്ടിയെ അനുകരിച്ച മോഹൻലാൽ...

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (11:12 IST)
മമ്മൂട്ടിയും മോഹൻലാലും ആരോഗ്യപരമായി മത്സരിക്കുന്ന ആളുകളാണ്. പരസ്പരം കണ്ടും മനസിലാക്കിയും കഴിവുകൾ അംഗീകരിച്ചും മുന്നോട്ട് പോകുന്ന രണ്ട് താരങ്ങൾ. ഇപ്പോഴിതാ, മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ അഭിനയ മികവില്‍ മമ്മൂട്ടിയുടെ ഒരു വലിയ സ്വാധീനത്തെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍.

സിനിമകളില്‍ ഡബ്ബിങ്ങിന് താരങ്ങള്‍ ഒന്നും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. എല്ലാവരും അഭിനയത്തിൽ പ്രാധാന്യം നൽകുമ്പോൾ മമ്മൂട്ടി ഡബ്ബിംഗിനു അത്ര തന്നെ പ്രാധാന്യം നൽകിയാണ് ചെയ്യുക എന്ന് അടുത്തിടെ സംവിധായകൻ സിദ്ദിഖ് പറഞ്ഞിരുന്നു. ഇതു തന്നെയാണ് ഫാസിലും പറയുന്നത്.

‘ഭരത് ടൂറിസ്റ്റ് ഹോമില്‍ ചെന്നപ്പോള്‍ അവിടെ സത്യനും ശ്രീനിയും (സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍) ഉണ്ടായിരുന്നു. അവര്‍ എന്നോട് പറഞ്ഞു ‘കഴിഞ്ഞദിവസം മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കണ്ടു അസാധ്യമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചത്. എന്തൊരു വോയിസ് മോഡുലേഷനാണ് അദ്ദേഹത്തിന്റെത്. ഞങ്ങള്‍ ഇന്ന് മോഹന്‍ലാലിനെ കാണുമ്പോള്‍ ഈ കാര്യം പറയാന്‍ ഇരിക്കുകയാണ് ‘. അതിനുശേഷം മോഹന്‍ലാല്‍ തന്നെ വോയിസ് മോഡുലേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. നമ്മള്‍ പലതും അറിയുന്നില്ല, അറിയുമ്പോള്‍ പഠിക്കാന്‍ ഉള്ള മനസ്സ് മോഹന്‍ലാലിനുണ്ട് ‘ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :