അഭിറാം മനോഹർ|
Last Modified തിങ്കള്‍, 23 മെയ് 2022 (20:51 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടി20 ടീമിൽ സഞ്ജു സാംസണിനെയും രാഹുൽ ത്രിപാഠിയെയും പരിഗണിക്കാത്തതിൽ സെലക്ടർമാർക്കെതിരെ പ്രതികരിച്
ഹർഷ ഭോഗ്‌ലെ. ഐപിഎല്ലിലെ ആദ്യ 14 മത്സരങ്ങൾ അവസാനിച്ചപ്പോൾ ത്രിപാഠി 413 റൺസും
സഞ്ജു സാംസൺ 374
റൺസുമാണ് നേടിയിട്ടുള്ളത്.
അതേസമയം ടൂർണമെന്റിൽ മോശം പ്രകടനം കാഴ്ചവെച്ച റുതുരാജ് ഗെയ്‌ക്ക്‌വാദ്,വെങ്കടേഷ് അയ്യർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് കാരണം.ട്വിറ്ററിലൂടെയാണ് ഭോഗ്ലേ സെലക്‌ടർമാർക്കെതിരെ രംഗത്തെത്തിയത്. കെ എൽ രാഹുൽ,റിഷഭ് പന്ത് എന്നിവർ ടീമിലുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. സഞ്ജു സാംസണും രാഹുല്‍ ത്രിപാതിയും പകരമെത്തുമെന്ന് വിചാരിച്ചു. ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് എന്റെ അഭിപ്രായം. ഭോഗ്ലെ ട്വീറ്റ് ചെയ്തു.