യുവനടിമാര്‍ ഒറ്റ ഫ്രെയിമില്‍, കല്യാണിയുടെ കൂടെ സായിപല്ലവിയും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 മെയ് 2022 (09:53 IST)

കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് നടി കല്യാണി പ്രിയദര്‍ശന്‍ കടന്നുപോകുന്നത്.സായ് പല്ലവിയുടെ കാര്യവും മറിച്ചല്ല. ഇരുവരും ഒന്നിച്ചുള്ള ഒരു സെല്‍ഫി ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
രണ്ടാള്‍ക്കും കൂടെ കൃതി ഷെട്ടി, പ്രിയങ്ക മോഹന്‍ എന്നിവരെയും പുറത്തുവന്ന ചിത്രത്തില്‍ കാണാം. ഒരു അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങള്‍.
ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളാണ് കല്യാണിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ടൊവിനോയുടെ നായികയായി നടി അഭിനയിച്ച 'തല്ലുമാല' റിലീസിന് ഒരുങ്ങുകയാണ്.
വിരാടപര്‍വ്വമാണ് സായി പല്ലവിയുടെ ഇനി വരാനുള്ളത്.ഗാര്‍ഗി എന്നൊരു ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :