അനുബന്ധ വാര്‍ത്തകള്‍
- കെട്ടിടത്തില്‍ സ്ഥാപിച്ച ലിഫ്റ്റിന്റെ ലൈസന്‍സ് പുതുക്കിയോ, ഇല്ലെങ്കില്‍ പണി വരുന്നു!
- വയനാട് ദുരന്തം: കാണാതായവര്‍ക്ക് വേണ്ടിയുള്ള ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും
- നാളെ ബിവറേജ് തുറക്കില്ല, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും; 20ന് സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈഡേ
- വയനാട് ദുരന്തം: ദുരിതാശ്വാസനിധിയില്‍ കേരളാ നേഴ്സസ് ആന്റ് മിഡ് വൈവ്സ് കൗണ്‍സില്‍ നല്‍കിയത് 5 കോടി രൂപ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി
- തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ വിക്രമിന്റെ തങ്കലാന് നാളെ എത്തുന്നു
അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം: നേടിയത് ഒന്‍പത് പുരസ്‌കാരങ്ങള്‍
54 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ബ്ലെസിയുടെ ആടുജീവിതം. ആടുജീവിതം നേടിയത് ഒന്‍പത് പുരസ്‌കാരങ്ങളാണ്. മികച്ച സംവിധായകന്‍-ബ്ലെസി, മികച്ച നടന്‍-പൃഥ്വിരാജ്, ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മേക്കപ്പ് ആര്‍ട്ടിസ്റ്റ് -രഞ്ജിത്ത് അമ്പാടി, ശബ്ദ മിശ്രണം -റസൂല്‍ പൂക്കുട്ടി, പ്രത്യേക ജൂറി പുരസ്‌കാരം-ഗോകുല്‍, ഛായാഗ്രഹണം-സുനില്‍ കെ എസ്, പ്രോസസിംഗ് ലാബ് കളറിങ്- വൈശാഖ് ശിവ ഗണേശ് എന്നിവയാണ് ആടുജീവിതത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍.
അതേസമയം പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞു. അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം മൂന്നു പേര്‍ക്കാണ് ലഭിച്ചത്. സുധി കോഴിക്കോടിന് കാതലിലെ അഭിനയത്തിനും പ്രത്യേക പരാമര്‍ശം ലഭിച്ചു.