കെട്ടിടത്തില്‍ സ്ഥാപിച്ച ലിഫ്റ്റിന്റെ ലൈസന്‍സ് പുതുക്കിയോ, ഇല്ലെങ്കില്‍ പണി വരുന്നു!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 ഓഗസ്റ്റ് 2024 (13:26 IST)
കെട്ടിടത്തില്‍ സ്ഥാപിച്ച ലിഫ്റ്റിന്റെ ലൈസന്‍സ് പുതുക്കി വര്‍ക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്. ലൈസന്‍സ് പുതുക്കാതെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ടെന്ന് ഇന്‍സ്പെക്ടറേറ്റ് അറിയിച്ചു. ഇതുവരെ ലൈസന്‍സ് പുതുക്കാത്തവര്‍ക്കായി ഇന്‍സ്പെക്ടറേറ്റ് അദാലത്ത് നടത്തുന്നുണ്ട്. ലിഫ്റ്റ് ഒന്നിന് 3310 അടച്ച് അദാലത്തില്‍ ലൈസന്‍സ് പുതുക്കാം.

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ആണ് ലൈസന്‍സ് നല്‍കുന്നത്. ഓരോ മൂന്നു വര്‍ഷം കഴിയുമ്പോഴും പുതുക്കണം. അടുത്തിടെ ലിഫ്റ്റില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലൈസന്‍സ് നിബന്ധന കര്‍ക്കശനമാക്കാന്‍ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :