1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Srikanth Murali Wedding anniversary

ഭാര്യ സംഗീതയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി നടന്‍ ശ്രീകാന്ത് മുരളി

ശ്രീകാന്ത് മുരളി
പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന്‍ ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം.ശ്രീകാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സംഗീതയും മലയാളികള്‍ക്ക് സുപരിചിതയാണ്. പ്രണയ വിവാഹമായിരുന്നു രണ്ടാളുടെയും. സെപ്റ്റംബര്‍ ആറിന് പിറന്നാള്‍ ആഘോഷിക്കുന്ന ഭാര്യക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍.
 
മഹേഷിന്റെ പ്രതികാരത്തിലെ 'തെളിവെയിലഴകും' എബിയിലെ 'പാറിപ്പറക്കൂ കിളി' തുടങ്ങിയ പാട്ടുകള്‍ സംഗീത ആലപിച്ചതാണ്.
മാധവന്‍ എന്നാണ് മകന്റെ പേര്.
 
വിനീത് ശ്രീനിവാസിന്റെ കുറുക്കന്‍ എന്ന സിനിമയിലാണ് അദ്ദേഹത്തെ ഒടുവില്‍ കണ്ടത്.അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.ബിഗ് ബോസ് മലയാളം സീസണ്‍ 01, 02ല്‍ എവിക്ഷന്‍ ഡയറക്ടറായും ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് .
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇവരില്‍ ഒരാള്‍ ഇന്ന് സിനിമ സംവിധായകന്‍,ആളെ നിങ്ങള്‍ക്കറിയാം !