കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (09:09 IST)
നടി ലൈല നീണ്ട ഇടവേളക്കുശേഷം കാര്‍ത്തി നായകനായ സര്‍ദാര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്. കരിയറില്‍ ഉയര്‍ന്ന സമയത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു നടിയുടെ വിവാഹം. പിന്നീട് സിനിമയില്‍ നിന്ന് മാറിനിന്നു. 2006ല്‍ ആയിരുന്നു ഇറാനിയന്‍ ബിസിനസുകാരനായ മെഹ്ദിനുമായുളള ലൈലയുടെ വിവാഹം. നടിക്ക് രണ്ട് മക്കളുണ്ട്. കുട്ടികള്‍ രണ്ടാളും വലുതായതോടെ സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് നടി. അടുത്തിടെ ഒരു അഭിമുഖത്തിനിടെ തന്റെ പ്രണയത്തെ കുറിച്ചും സിനിമയിലെ ക്രഷിനെ കുറിച്ചുമൊക്കെ നടി തുറന്ന് പറഞ്ഞിരുന്നു.
9 വര്‍ഷത്തെ പ്രണയമായിരുന്നു തന്റെ എന്ന് പറഞ്ഞു കൊണ്ടാണ് നടി തുടങ്ങിയത്. അക്കാലത്ത് തന്നെ രണ്ട് വീട്ടുകാര്‍ തമ്മില്‍ അടുപ്പത്തിലായി. വഴക്കും ബഹളം ഒന്നും ഉണ്ടായിരുന്നില്ല. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തത് എന്ന് ചോദിച്ചാല്‍ അത് അദ്ദേഹത്തിന്റെ സഹോദരന്‍ ആണെന്നാണ് നടി പറഞ്ഞത്.
എന്റെ സഹോദരന്‍ നിങ്ങളെ പ്രൊപ്പോസ് ചെയ്യാന്‍ പോകുന്നില്ല. നിങ്ങള്‍ തന്നെ തീരുമാനിച്ച് വിവാഹം കഴിക്കൂ എന്നാണ് ആ സഹോദരന്‍ തന്നോട് പറഞ്ഞുതെന്ന് ലൈല പറഞ്ഞു. ശേഷം തനിക്ക് സിനിമയില്‍ ക്രഷ് തോന്നിയിട്ടുള്ള നടനെ കുറിച്ച് നടി സംസാരിച്ച് തുടങ്ങി.
നടന്‍ സൂര്യയോട് ആണ് തനിക്ക് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടുള്ളത് എന്നാണ് ലൈല പറഞ്ഞത്.ജ്യോതിക ഇതുകേട്ടാല്‍ തന്നെ തല്ലി കൊല്ലുമെന്നും തമാശ രൂപേണ ലൈല പറഞ്ഞു.