സിനിമയില്‍ പ്രണയജോഡികളായി, ജീവിതത്തില്‍ ഒന്നിച്ചു; 11 വര്‍ഷത്തെ ദാമ്പത്യബന്ധത്തിനു ശേഷം ശ്രീനാഥും ശാന്തികൃഷ്ണയയും വേര്‍പിരിഞ്ഞു

രേണുക വേണു| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (12:30 IST)

സിനിമയില്‍ പ്രണയജോഡികളായി അഭിനയിച്ച് പിന്നീട് ജീവിതത്തിലും ആ റോള്‍ തുടരാന്‍ തീരുമാനിച്ചവരാണ് ശാന്തികൃഷ്ണയും ശ്രീനാഥും. മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് നടന്‍ ശ്രീനാഥിനെ ശാന്തികൃഷ്ണ വിവാഹം കഴിക്കുന്നത്. സിനിമയില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാകുകയും ആ പ്രണയും പിന്നീട് വിവാഹത്തില്‍ എത്തിച്ചേരുകയും ചെയ്തു.

1984 ലാണ് ശാന്തികൃഷ്ണയുടെ കഴുത്തില്‍ ശ്രീനാഥ് മിന്നുകെട്ടിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് മലയാള സിനിമാലോകം മുഴുവന്‍ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു വിവാഹം. എന്നാല്‍, ഈ ബന്ധത്തിനു 11 വര്‍ഷം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 1995 ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് ശ്രീനാഥ് ലതയെയും ശാന്തികൃഷ്ണ എസ്.ബജോറിനെയും വിവാഹം കഴിച്ചു.

ശ്രീനാഥിനെ വിവാഹം കഴിക്കുമ്പോള്‍ ശാന്തികൃഷ്ണയ്ക്ക് 19 വയസ് മാത്രമായിരുന്നു പ്രായം. വിവാഹം വളരെ നേരത്തെ ആയിപ്പോയെന്നും അത് ശരിയായ തീരുമാനമല്ലായിരുന്നു എന്നും പില്‍ക്കാലത്ത് ശാന്തികൃഷ്ണ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് വിവാഹമോചനത്തിനു കാരണമായത്. ശ്രീനാഥുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷവും ശ്രീനാഥിന്റെ മാതാപിതാക്കളുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായും ശാന്തികൃഷ്ണ പറഞ്ഞിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :