സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ സഹോദരങ്ങള്‍; ഇവരെ മനസിലായോ?

രേണുക വേണു| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (09:38 IST)
സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് താരങ്ങളുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണിത്. ഇന്ന് മലയാള സിനിമയില്‍ വലിയ താരങ്ങളാണ് മൂന്ന് പേരും. അഭിനയത്തിന്റെ കാര്യത്തില്‍ ആണെങ്കിലും മലയാളികളെ ഇവര്‍ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു സിനിമയില്‍ സഹോദരങ്ങളായി അഭിനയിച്ച ഇവര്‍ മൂന്ന് പേര്‍ക്കും ഒരുപാട് ആരാധകരുമുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലാണ് മൂവരും സഹോദരങ്ങളായി അവതരിപ്പിച്ചത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നീഗം എന്നിവരാണ് ഈ ചിത്രത്തിലുള്ളത്. ഒറ്റനോട്ടത്തില്‍ മൂവരെയും മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.


കുമ്പളങ്ങി നൈറ്റ്‌സിലെ മൂവരുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയറ്ററുകളില്‍ വന്‍ ഹിറ്റായ ഈ ചിത്രത്തില്‍ ഫഹദ് ഫാസിലും അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :