അനുബന്ധ വാര്‍ത്തകള്‍
- ‘കമ്മാരനിലെ ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയില്‍’; എല്ലാം പറയാതെ പറഞ്ഞ് ദിലീപ്
- എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലാ..? ഡി സിനിമാസ് ഭുമി കയ്യേറ്റത്തിൽ വിഷയത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടേ രൂക്ഷ വിമർശനം
- തൊലിയുടെ നിറവും, വംശവും, ലിംഗവും, നോക്കി ആളുകളെ വേര്‍തിരിക്കുന്ന ഇടമാണ് ബ്രോ മലയാള സിനിമ: സാമുവലിന്റെ ആരോപണങ്ങളിൽ ഡോക്ടർ ബിജുവിന്റെ പ്രതികരണം
- സുധീര്‍ കരമനയില്‍ നിന്നും നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ട്വിസ്റ്റ്; ‘വടി’യെടുത്ത് സിഐടിയു നേതൃത്വം
- ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, സീറ്റിന് തുമ്പത്തിരുന്നു കാണേണ്ട സിനിമ - ലിജോ ജോസ് പെല്ലിശേരി
തൊണ്ടിമുതലിൽ സൗബിൻ അഭിനയിക്കാതിരുന്നതിന് കാരണമുണ്ട്!
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് സുരാജും ഹഹദ് ഫാസിലും ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തു. എന്നാൽ ഈ സിനിമയിലെ ഫഹദ് അഭിനയിച്ച കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് സൗബിൻ ഷാഹിറിനെയായിരുന്നു എന്ന് സംവിധായകൻ ദിലീഷ് പോത്തൻ പറഞ്ഞിരുന്നു. എന്നാൽ ആ കഥാപാത്രം എന്തുകൊണ്ട് ഏറ്റെടുത്തില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൗബിൻ
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ അഭിനയിക്കാനായി ദിലീഷ് പൊത്തൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോഴേക്കും താൻ തന്റെ ആദ്യ സംവിധാന സംരംഭമായ പറവയുടെ ജോലികളിലേക്ക് കടന്നിരുന്നു ഇക്കാരണത്താലാണ് ആ സിനിമയിൽ അഭിനയിക്കാൻ പറ്റാതിരുന്നത്. ഇതിനെ കുറിച്ച് ദിലീഷ് പോത്തനുമായി സംസാരിച്ച് തീരുമാനത്തിലെത്തി എന്നും സൗബിൻ പറയുന്നു.
തുടർന്ന് ദിലീഷ് പോത്തൻ കഥാപാത്രങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു. സിനിമ വലിയ വിജയമാവുകയും. അഭിനയതാക്കളെയും അണിയറപ്രവർത്തകരേയും പുരസ്കാരങ്ങൾ തേടിയെത്തുകയും ചെയ്തിരുന്നു. സൗബിൻ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.