1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. social media slams divya and chris

പത്തരമാറ്റിലെ മുത്തച്ഛന് ഈ പ്രായത്തിൽ വിവാഹമോ? ദിവ്യയ്ക്കും ക്രീസിനും നേരെ വൻ സൈബർ ആക്രമണം

social media slams divya and chris
ടെലിവിഷൻ താരങ്ങളായ ദിവ്യ ശ്രീധർ-ക്രിസ് വേണുഗോപാൽ വിവാഹവാർത്തയാണ് സോഷ്യൽ മീഡിയ നിറയെ. ദിവ്യയുടേത് രണ്ടാം വിവാഹമാണ്. ആദ്യ ബന്ധത്തിൽ ഇവർക്ക് രണ്ട് മക്കളുണ്ട്. ദിവ്യയുടെ രണ്ടുമക്കളും അമ്മയുടെ വിവാഹത്തിൽ അത്യന്തം സന്തോഷത്തോടെ പങ്കെടുത്തു. അമ്മയ്ക്ക് ഒരു കൂട്ടുവേണം എന്ന് തോന്നി ഞാൻ ആണ് ആദ്യം സമ്മതം അറിയിച്ചത് എന്നായിരുന്നു മകൾ മായാ ദേവി പറഞ്ഞത്. അതുപോലെ തന്നെ ഏഴുവയസ്സുകാരൻ ദേവനും പറഞ്ഞു.
 
എന്നാൽ, ആ കുട്ടികൾക്ക് പോലും ഉള്ള പക്വത മുതിർന്നവർ കാണിക്കുന്നില്ല. ഇവർക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. 'പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛന് കെട്ടാൻ വേറെ പെണ്ണിനെ കിട്ടിയില്ലേ? കല്യാണത്തിന് കർമിയായി വന്ന പൂജാരി ഒടുക്കം പെണ്ണിനെ കെട്ടി, ഈ പ്രായത്തിൽ ഇതിന്റെ വന്ന ആവശ്യവുമുണ്ടോ' ഇങ്ങനെ പോകുന്നു കമന്റുകൾ. 
 
ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ് വിവാഹത്തിലേക്ക് എത്തിയത്. ക്രിസുമായി പത്തരമാറ്റ് സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട് ദിവ്യ. ഇടക്ക് ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ താൻ പങ്കെടുത്തിട്ടുണ്ട് എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നും ദിവ്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ക്രിസിന് വെറും 49 വയസ് മാത്രമേയുള്ളു. ദിവ്യയ്ക്ക് 43 ഉം. ഇവർ തമ്മിൽ വെറും 6 വയസ്സിന്റെ വ്യത്യാസം മാത്രമുള്ളപ്പോഴാണ് പ്രായത്തിന്റെ പേരിൽ ഇവർക്കെതിരെ പരിഹാസങ്ങൾ ഉയർത്തുന്നത്. 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
ലക്കിയാണ് ഈ ഭാസ്കർ,ദുൽഖറും! തന്റെ ഇരിപ്പിടം തിരികെ പിടിച്ച് ദുൽഖർ സൽമാൻ