1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. actress anumol about social behavior

'ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് അവനിട്ട് ഒരടിയങ്ങ് പൊട്ടിച്ചു': മോശം അനുഭവം തുറന്നു പറഞ്ഞ് അനുമോൾ

Anumol
പൊതുഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ല. ജോലി സ്ഥലത്ത്, യാത്രാവേളയിൽ ഒക്കെ അവർക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ ദിനംപ്രതി വർധിച്ച് വരികയാണ്. സെലിബ്രിറ്റികൾ അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, സ്വകാര്യ ബസിൽ വെച്ച് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടി അനുമോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
 
ഒരിക്കൽ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ബസ്സിൽ പോകുമ്പോൾ ഉണ്ടായ മോശം അനുഭവമാണ് അനുമോൾ വെളിപ്പെടുത്തിയത്. ആരെങ്കിലും മോശമായി പെരുമാറിയാൽ പ്രതികരിക്കണമെന്ന് അമ്മ പറയും. പലപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ബസ്സിൽ പോവുകയാണ്. രാത്രിയാണ്. മയക്കത്തിനിടെ ആരോ ദേഹത്തു തൊടുന്നതുപോലെ തോന്നി. ഉറക്കത്തിനിടയിൽ തോന്നിയതാകും എന്നാണു കരുതിയത്. അടുത്തിരുന്നയാൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാണെന്ന് പിന്നെ മനസ്സിലായി. ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു.
 
ബസ്സിലെ കണ്ടക്ടർ ഉൾപ്പെടെ വിട്ടുകളഞ്ഞേക്കൂ എന്ന രീതിയിലാണ് സംസാരിച്ചത്. അയാളെ ബസ്സിൽ നിന്ന് ഇറക്കിവിട്ടേ പറ്റൂ എന്നു ഞാൻ വാശി പിടിച്ചു. ഒടുവിൽ അയാളെ വഴിയിൽ ഇറക്കിയശേഷമാണ് ബസ് മുന്നോട്ടു പോയത്.അതിക്രമം നടന്നാൽ അപ്പോൾ പ്രതികരിക്കണം. അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടോ കാര്യമില്ല. അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാട്', അനുമോൾ വ്യക്തമാക്കി. 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
ആദ്യ ദിനം വെറും 45 ലക്ഷം, ഫൈനൽ കളക്ഷൻ 75 കോടി! കിഷ്‌കിന്ധാ കാണ്ഡം ഇനി ഒ.ടി.ടി റിലീസിന്