ക്രിസ്‌മസ് ആഘോഷമാക്കാൻ മമ്മൂട്ടിയുടെ 'ഷൈലോക്ക്' വീണ്ടും !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (14:27 IST)
ഈ വർഷമാദ്യം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ആയിരുന്നു 'ഷൈലോക്ക്'. മാസ്എന്റര്‍ടെയ്‌നർ സിനിമകൾക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് മിനിസ്ക്രീൻ പ്രേക്ഷകരുടെ അരികിലേക്ക് എത്തുകയാണ്. സൂര്യ ടിവിയിൽ ക്രിസ്മസ് സ്പെഷ്യൽ ചിത്രമായാണ് ഷൈലോക്ക് എത്തുന്നത്. ഇക്കാര്യം അജയ് വാസുദേവാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

ഒരു പലിശക്കാരന്റെ വ്യത്യസ്ത വേഷത്തിൽ എത്തിയ മമ്മൂട്ടി പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാണ് നൽകിയത്. മീനയായിരുന്നു നായിക. തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബിബിന്‍ മോഹനും അനീഷും ചേര്‍ന്ന് തിരക്കഥയൊരുക്കിയത്. സംഗീതം ഗോപി സുന്ദർ. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :