വോട്ടർ പട്ടികയിൽ പേരില്ല, ഇത്തവണ വോട്ട് നഷ്ടപ്പെട്ടവരിൽ മമ്മൂട്ടിയും

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2020 (08:17 IST)
വോട്ടേഴ്‌സ് പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് ഇത്തവണ വീട്ട് നഷ്ടപ്പെട്ടവർ അനവധിയാണ്. ഇക്കൂട്ടത്തിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും ഉണ്ടെന്നുള്ളതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്.

മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന കാര്യം വ്യക്തമല്ല. ഇതു സംബന്ധിച്ച് വിശദീകകരണങ്ങളൊന്നും അധികൃതരില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ ഷൂട്ടിങ് തിരക്കുകൾക്കിടയിലും നാട്ടിലെത്തി മമ്മൂട്ടി വോട്ട് രേഖപ്പെടുത്താറുണ്ട്.

നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് വാര്‍ത്തയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :