ഷാരൂഖിനോടും കാജലിനോടുമുള്ള ആരാധന ഈ യുവാവിന് സമ്മാനിച്ചത് കടുത്ത ശിക്ഷ !

സുമീഷ് ടി ഉണ്ണീൻ| Last Updated: തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (14:25 IST)
സിനിമാ താരങ്ങളോടുള്ള ആരാധനയുടെ പല വേർഷൻ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഈ യുവാവ് ചെയ്തത് അൽ‌പം കടന്നകൈ തന്നെയായിരുന്നു. ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനായ യുവാവിന് അതിന് കടുത്ത തന്നെ അനുഭവിക്കേണ്ടിവന്നു. 2017 മെയ് 25 വാകാ അതിർത്തിയിലാണ് സംഭവം ഉണ്ടായത്. പാകിസ്ഥാൻ പൌരനായ അബ്ദുള്ള ചടങ്ങുകൾ അവസനിച്ച ഉടൻ തന്നെ പകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഓടിക്കയറി.

അവിടെ വച്ച് തന്നെ ഇയാളെ സൈനികർ പിടികൂടുകയും ചെയ്തു. താൻ ഷാരൂഖ് ഖാന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തെ കാണാൻ വേണ്ടിയാണ് അതിർത്തികടന്നത് എന്നുമാണ് അബ്ദുള്ള സൈനികരോട് പറഞ്ഞത്. ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ചതിനെ തുടർന്നാണ് ഷാരൂഖാനെ കാണാൻ ഇത്തരമൊരു കടുംകൈ ചെയ്യാൻ അംദുള്ളയെ പ്രേരിപ്പിച്ചത്.

അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് അതിക്രമിച്ചുകയറുക എന്നത് അത്ര നിശ്കളങ്കമായ കാര്യമായി നിയമങ്ങൾക്ക് കാണാൻ കഴിയില്ല എന്ന് യുവാവ് ഓർത്തില്ല. അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചതിന് 22 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നു യുവാവിന്. യുവാവ് ജയിൽ മോചിതനായതോടെയാണ് ഷാരൂഖ് ഖാനോടുള്ള ആരാധനയുടെ പേരിൽ നേരിടേണ്ടിവന്ന ശിക്ഷ പുറത്തുവന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :