അനുബന്ധ വാര്‍ത്തകള്‍
- ശക്തമായ തിരിച്ചുവരവിന് ഷംന, 'സുന്ദരി' ഒരുങ്ങുന്നു !
- ജോസഫിൻറെ തമിഴ് റീമേക്ക് 'വിചിത്തിരൻ', നായകന് ആരെന്നറിയേണ്ടേ ?
- 'ഞങ്ങളുടെ ജീവിതം സിനിമ ആക്കണം'; ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്മാര്
- കീര്‍ത്തി സുരേഷിന്റെ 'സാനി കൈദം' റിലീസിനൊരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ
- ദുല്‍ഖറിന്റെ കുറുപ്പില്‍ പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത് എന്നിവര്‍ അതിഥി വേഷത്തില്‍? ആരാധകര്‍ ത്രില്ലില്‍
റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുടെ കവിളില്‍ കടിച്ച് നടി ഷംന കാസിം; വിവാദം (വീഡിയോ)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംന കാസിം. സിനിമകള്‍ക്ക് പുറമെ അവാര്‍ഡ് ഷോകളിലെ പ്രകടനങ്ങളിലൂടെയും റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായും താരം ഏറെ ശ്രദ്ധേയയാണ്. മലയാളത്തിനു പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലും ഷംന കാസിം അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവാണ് ഇപ്പോള്‍ ഷംന. റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ഥികളുടെ കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തിരിക്കുകയാണ് താരം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇടിവി തെലുങ്ക് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ദീ ചാംപ്യന്‍സ്' എന്ന ഷോയ്ക്കിടെയാണ് ഷംന ഇങ്ങനെ ചെയ്തത്. റിയാലിറ്റി ഷോയില്‍ വളരെ നന്നായി പെര്‍ഫോം ചെയ്ത മത്സരാര്‍ഥികളുടെ കവിളിലാണ് ഷംന ഉമ്മ വയ്ക്കുകയും കടിക്കുകയും ചെയ്തത്. ഇത് പിന്നീട് വിവാദത്തിലായി. കോവിഡ് പ്രോട്ടോകോളിനെ കുറിച്ചൊന്നും താരത്തിനു അറിയില്ലേ എന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. ടിആര്‍പിക്ക് വേണ്ടിയുള്ള പ്രഹസനങ്ങളാണ് ഇതെല്ലാമെന്ന് മറ്റ് ചിലര്‍ പരിഹസിക്കുന്നു.Oru judge panra velyaa ithu
— chettyrajubhai (@chettyrajubhai) September 17, 2021
Actress #Poorna Kissed And Bites Contesant Cheek pic.twitter.com/l3p3Nxb1XD