ജോസഫിൻറെ തമിഴ് റീമേക്ക് 'വിചിത്തിരൻ', നായകന്‍ ആരെന്നറിയേണ്ടേ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:12 IST)
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിന് 'വിചിത്തിരൻ' എന്ന് പേരു നൽകി. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നടൻ ശിവകാർത്തികേയനാണ് ഇക്കാര്യം അറിയിച്ചത്. തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ബി സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ബാലയാണ് 'വിചിത്തിരൻ' നിർമ്മിക്കുന്നത്.

ചലച്ചിത്ര നിർമ്മാതാവും നടനുമായ ആർ‌കെ സുരേഷാണ് മലയാളത്തിൽ ജോജു ജോർജ്ജ് അവതരിപ്പിച്ച ജോസഫായി എത്തുന്നത്. സിനിമയ്ക്കായി കഠിന പരിശ്രമത്തിലാണ് സുരേഷ്. ചിത്രത്തിനായി 22 കിലോയോളം ഭാരം വർദ്ധിപ്പിച്ചു. ഷംന കാസിമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി വി പ്രകാശാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.

2018ൽ പുറത്തിറങ്ങിയ 'ജോസഫ്' ആ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :