പുറത്താക്കപ്പെട്ട സ്ഥിതിക്ക് മാസം തോറും 5000 രൂപ കൈ നീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവൻ നേടി: ഷമ്മി തിലകൻ

പുറത്താക്കപ്പെട്ട സ്ഥിതിക്ക് മാസം തോറും 5000 രൂപ കൈ നീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവൻ നേടി: ഷമ്മി തിലകൻ

Rijisha M.| Last Modified ശനി, 5 ജനുവരി 2019 (17:22 IST)
മമ്മൂട്ടി ചിത്രമായ മാമാങ്കം തുടക്കം മുതൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രമായു യുവ നടൻ ധ്രുവ് എത്തുന്നുണ്ടെന്ന് ആദ്യം മുതൽ ഉണ്ടായിരുന്ന വാർത്തകൾ ആയിരുന്നു. ഇതിന് പിന്നാലെ നിരവധി ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ പെട്ടെന്നൊരു ദിവസം സംവിധായകൻ പോലും അറിയാതെയായിരുന്നു ധ്രുവിനെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത്. എന്നാൽ പുറത്താക്കപ്പെട്ട നടന് പിന്തുണ അറിയിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പുറത്താക്കപ്പെട്ട സ്ഥിതിയ്‌ക്ക് താരസംഘടനായ അമ്മയിൽ നിന്ന് 5000 രൂപയുടെ കൈനീട്ടം വാങ്ങാനുള്ള അർഹത തുടക്കത്തിൽ തന്നെ നേടിക്കഴിഞ്ഞെന്ന പരിഹാസരൂപേണയുള്ള പോസ്റ്റ് ആണ് ഷമ്മി തിലകൻ തന്റെ ഫേസ്ബുക്കിൽ ഇട്ടത്.

തനിക്ക് നേരിടേണ്ടി വന്ന അതേ അനുഭവമാണ് ധ്രുവന് ഇപ്പോൾ വന്നിരിക്കുന്നതെന്നും ഷമ്മിയുടെ കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് പോസ്‌‌റ്റിന്റെ പൂർണ്ണരൂപം:-

‘അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; “സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച്” മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത #ധ്രുവൻ എന്ന #പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു’.

#ഇവിടിങ്ങനാണ് ഭായ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :