രേണുക വേണു|
Last Modified വെള്ളി, 19 നവംബര്‍ 2021 (20:02 IST)
1990 ല്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ വരെ ബോക്‌സ്ഓഫീസില്‍ കൂപ്പുകുത്തിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചത് ഒരു മാദകസുന്ദരിയാണ്. തിയറ്ററുകളില്‍ വന്‍ ജനാവലിയെത്തി. എല്ലാവര്‍ക്കും കാണേണ്ടത് ഷക്കീല ചിത്രങ്ങള്‍ മാത്രം. നടി ഷക്കീലയുടെ 46-ാം ജന്മദിനമാണ് ഇന്ന്. വെറും 'എ' ഗ്രേഡ് സിനിമകളിലെ നായികയായി മാത്രം കാണേണ്ട അഭിനേത്രിയല്ല ഷക്കീല. ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയും കണ്ണീരൊഴുക്കിയുമാണ് ഷക്കീല പ്രതിസന്ധികളെ അതിജീവിച്ചത്.
വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം. സിനിമയിലെത്തിയാല്‍ കൂടുതല്‍ പണമുണ്ടാക്കാമെന്ന് ഷക്കീല വിചാരിച്ചു. വാര്‍ഷിക പരീക്ഷ പോലും എഴുതാതെയാണ് ഷക്കീല പഠനം നിര്‍ത്തിയത്. 1995 ല്‍ പ്ലേഗേള്‍സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.