ഇൻസ്റ്റയിൽ ഏറ്റവും ഫോളോവേഴ്സുള്ള വനിത, ഒന്നാം സ്ഥാനത്തെത്തി സെലീന ഗോമസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (18:41 IST)
ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന വനിതയെന്ന ബഹുമതി സ്വന്തമാക്കി പോപ് താരവും നായികയുമായ സെലീന ഗോമസ്.401 മില്യൺ ഫോളോവേഴ്സാണ് സെലീനയ്ക്കുള്ളത്. കെയ്‌ലി ജെന്നറുടെ റെക്കോർഡ് മറികടന്നാണ് സെലീനയുടെ നേട്ടം. 382 മില്യൺ ഫോള്ളോവേഴ്സാണ് ജെന്നറിനുള്ളത്. അരിയാനഗ്രാൻഡെ, കിം കർദാഷിയാൻ,ബിയോൺസ്, ക്ലോവി കർദാഷിയാൻ എന്നിവരാണ് ആദ്യ പത്തിലെ മറ്റ് വനിതകൾ.

ആണുങ്ങളിൽ 562 മില്യൺ ഫോളോവേഴ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇൻസ്റ്റയിൽ ഏറ്റവുമധികം ഫോളോവർമാരുള്ള താരം. ലയണൽ മെസിക്ക് 442 മില്യൺ ഫോളോവേഴ്സാണുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :