അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (15:39 IST)
ബിഗ്ബോസ് സീസൺ 4ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രിയായാണ് ഷോയിലെത്തിയതെങ്കിലും ഷോയുടെ ടോപ് ത്രീയിലെത്താൻ റിയാസിനായിരുന്നു. ഷോയിലെ തൻ്റെ നിലപാടുകളും കാഴ്ചപ്പാടുകളുമായിരുന്നു റിയാസിൻ്റെ ശ്രദ്ധേയനാക്കിയത്. ഷോ അവസാനിച്ച് കഴിഞ്ഞും വിവാദങ്ങളിൽ താരം അകപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
പുതിയ വേഷത്തിൽ ഞെട്ടിച്ച് റിയാസ് സലീം
ബിഗ്ബോസിൽ തന്നെ റിയാസിൻ്റെ വസ്ത്രധാരണവും പെരുമാറ്റ രീതിയുമെല്ലാം ചർച്ചയായിരുന്നു. എല്ലാവരെയും ഇഷ്ടപ്പെടുത്താനല്ല ഞാനിവിടെ വന്നതെന്നാണ് ഇതിന് റിയാസിൻ്റെ മറുപടി. വേറിട്ട രീതിയിൽ വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടിലെ ദൃശ്യങ്ങളാണ് റിയാസ് ഇത്തവണ പങ്കുവെച്ചത്. പതിവ് പോലെ അധിക്ഷേപങ്ങളും പരിഹാസങ്ങളും എല്ലാം തന്നെ റിയാസിൻ്റെ വീഡിയോയ്ക്ക് കീഴിലുണ്ട്. അതേ സമയം റിയാസിൻ്റ് വീഡിയോയ്ക്ക് പിന്തുണ നൽകിയും ധാരളം പേർ എത്തിയിട്ടുണ്ട്.