70% കടങ്ങളും തീര്‍ത്തു,ബാക്കി തുക സിനിമയുടെ റിലീസിന് ശേഷം, ഗൗതം മേനോന്റെ ഉറപ്പ്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 19 ജനുവരി 2024 (15:16 IST)
Dhruva Natchathiram
ധ്രുവനച്ചത്തിരം സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് ഏഴ് വര്‍ഷത്തോളം നീണ്ടു. പലതവണ റിലീസ് മാറ്റിവെച്ച് ഒടുവില്‍ റിലീസിന് ഒരുങ്ങുകയാണ്.
സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രം 2023 നവംബറില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. മറ്റൊരു റിലീസ് തീയതി അറിയിക്കാം എന്ന് സംവിധായകന്‍ പിന്നീട് പറഞ്ഞു.ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗൗതം മേനോന്‍.
ചിത്രത്തിന്റെ സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ഗൗതം മേനോന്‍ തന്റെ ഭാഗം വിശദീകരിച്ചു. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യാന്‍ ആകുമെന്ന് പറഞ്ഞ സംവിധായകന്‍ സിനിമയുടെ 70% കടങ്ങളും തീര്‍ത്തു.ബാക്കി തുക സിനിമയുടെ റിലീസിന് ശേഷം നല്‍കാമെന്ന ഉറപ്പും നല്‍കി.ALSO READ: