കൊച്ചിയിലും കിംഗായി ഓസ്‌ലര്‍, ആദ്യമായി ആ നേട്ടത്തില്‍ എത്താന്‍ ജയറാം

Jayaram, Mammootty, ABraham Ozler Review, Ozler Review, Mammootty and Jayaram, Ozler Cinema, Webdunia Malayalam, Cinema News, Malayalam Webdunia
Jayaram and Mammootty (Ozler)
കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ജനുവരി 2024 (15:14 IST)
ജയറാമിന്റെ ഓസ്‌ലര്‍ പ്രദര്‍ശനം തുടരുകയാണ്. കൊച്ചിയിലും സിനിമയ്ക്ക് വന്‍ കളക്ഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ഇവിടുത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നുള്ള കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.
കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ 85 ലക്ഷമാണ് സിനിമ നേടിയത്.ഇവിടെ നിന്ന് മാത്രമായി ഒരു കോടിയില്‍ അധികം ഓസ്‌ലര്‍ നേടുമെന്നാണ് ഇപ്പോഴുള്ള സാഹചര്യത്തില്‍ ലഭ്യമാകുന്ന സൂചനകള്‍. ആദ്യമായിട്ടാണ് ഒരു ജയറാം ചിത്രം കൊച്ചിയില്‍ നിന്ന് ഒരു കോടിയിലധികം നേടുന്നത്. മമ്മൂട്ടിയുടെ അതിഥി വേഷവും സിനിമയ്ക്ക് ഗുണം ചെയ്തു.ALSO READ:
പ്രസവശേഷം തടി കൂടിയോ ? മിയയുടെ ഡയറ്റ് പ്ലാന്‍,9 കിലോയോളം ശരീരഭാരം കുറയ്ക്കാനായെന്ന് നടി

ജനുവരി 11നാണ് എബ്രഹാം ഓസ്ലര്‍ റിലീസ് ആയത്.അതിഥി വേഷങ്ങളില്‍ എത്തി മമ്മൂട്ടി കസറുന്നത് ഇതാദ്യമായല്ല. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഓസ്ലറില്‍ കണ്ടത്.'ഓസ്ലറില്‍ മമ്മൂക്കയുടെ അഴിഞ്ഞാട്ടം, മമ്മൂക്ക സിനിമയില്‍ വിഷയം ആണ്..ഒരു രക്ഷയും ഇല്ല, 2024ലെ ദ ബെസ്റ്റ് എന്‍ട്രി പഞ്ചാണ്, മമ്മുക്കയുടെ കൊലമാസ് എന്‍ട്രി', എന്നിങ്ങനെയാണ് ആരാധകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :