മകന്‍ സ്‌കൂളിലേക്ക്, വിശേഷങ്ങളുമായി നവ്യ നായര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ജൂണ്‍ 2022 (09:02 IST)

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്‌കൂള്‍ തുറക്കുന്ന സന്തോഷത്തിലാണ് നടി നവ്യ നായര്‍.മകന്‍ സായിയും യൂണിഫോം ഇട്ട് സ്‌കൂളിലെത്തി.എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് കുറച്ചു കൊണ്ടാണ് മകന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
'നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ വീണ്ടും തുറക്കുന്നു ... എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ'-നവ്യ കുറിച്ചു.
Greets Public School ആണ് നവ്യയുടെ മകന്‍ പഠിക്കുന്നത്.
നവ്യയുടെ മകന്‍ സായിയും ഭര്‍ത്താവ് സന്തോഷ് മേനോനും ആരാധകര്‍ക്ക് സുപരിചിതരാണ്. കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും താരം പങ്കിടാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :