'പുഷ്പ' നിര്‍മ്മാതാക്കള്‍ മലയാളസിനിമയിലേക്ക്, ടോവിനോയും നിമിഷ സജയനും പ്രധാന വേഷങ്ങളില്‍,'അദൃശ്യ ജാലകങ്ങള്‍' പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 മെയ് 2022 (17:19 IST)

തെലുങ്ക് സിനിമയിലെ വമ്പന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാറുള്ള നിര്‍മ്മാണ കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്സ്.പുഷ്പ,മഹേഷ് ബാബു- കീര്‍ത്തി സുരേഷ് ടീമിന്റെ 'സര്‍കാരു വാരി പാട്ട' തുടങ്ങിയ ചിത്രങ്ങളാണ് ഇവരുടെ ഒടുവില്‍ റിലീസായത്.മൂവി മേക്കേഴ്സ് മോളിവുഡിലേക്ക്.

ഡോക്ടര്‍ ബിജു സംവിധാനം ചെയ്യാന്‍ പോകുന്ന അദൃശ്യ ജാലകങ്ങള്‍ നിര്‍മിക്കുന്നതില്‍ പങ്കാളികളാണ് മൂവി മേക്കേഴ്സ്. ടോവിനോ തോമസാണ് നായകന്‍.നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.
യദു രാധാകൃഷ്ണന്‍ ഛായാഗ്രഹണവും ഡേവിസ് മാനുവല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :